പ്രവാസി മലയാളി സംഘടനയായ യുക്മയുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. റീജിയന്‍ തലത്തില്‍ ഉള്ള തിരഞ്ഞെടുപ്പുകള്‍  മാര്‍ച്ച് രണ്ട് മൂന്ന് തീയതികളിലും നാഷണല്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്‍പതാം തീയതി നടക്കുമെന്നും ദേശീയ പ്രസിഡന്റ് മാമന്‍ ഫിലിപ്പും ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള ചുമതല നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ.ദീപ ജേക്കബിനെ ഏല്‍പ്പിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. ആയതിനാല്‍ എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പേര് വിവരം അതാതു റീജിയണല്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും ശേഖരിച്ചു uukmaelection@yahoo.com എന്ന ഇ മെയിലിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.

വാര്‍ത്ത അയച്ചത് : വര്‍ഗീസ് ഡാനിയേല്‍