യുകെയിലെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറത്തിന് (UKMSW) നവനേതൃത്വം. 2020 ഡിസംബര്‍ മാസം അഞ്ചാം തീയതി നിലവിലെ ചെയര്‍പേഴ്‌സണ്‍ മാര്‍ട്ടിന്‍ ചാക്കുവിന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് 2021 - 23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ചെയര്‍പേഴ്‌സണ്‍ - സിബി തോമസ് (സണ്ടര്‍ലാന്റ്) വൈസ് ചെയര്‍പേഴ്‌സണ്‍ - ബിനു ഹരിപ്രസാദ് (ലണ്ടന്‍), സെക്രട്ടറി - ബിജു ആന്റണി (മാഞ്ചസ്റ്റര്‍) ജോയിന്റ് സെക്രട്ടറി - ജെയ്‌സി ജോബ് (റോംഫോര്‍ഡ്), ട്രെഷറര്‍ - സിബി സെബാസ്റ്റ്യന്‍ (ലണ്ടന്‍), പബ്ലിക് റിലേഷന്‍ ഓഫീസര്‍- തോമസ് ജോസഫ് (ഹാര്‍ലോ).
റിസോഴ്‌സ് ടീം കോര്‍ഡിനേറ്റര്‍-റോക്‌സി ബേക്കര്‍ (ലണ്ടന്‍), കമ്മിറ്റി മെംബേഴ്‌സായി ജോള്‍ഡിന്‍ ജോര്‍ജ്- (മാഞ്ചസ്റ്റര്‍), ജിബിന്‍ ജോസഫ്- (നോര്‍ത്താംപ്റ്റംണ്‍) ഷീനാ ലുക്ക്‌സണ്‍ - (ഹെര്‍ഡ്‌ഫോര്‍ഡ്‌ഷെയര്‍) അതോടൊപ്പം തന്നെ എക്‌സ് ഒഫിയോ മെംബെഴ്സ്സായി മാര്‍ട്ടിന്‍ ചാക്കു (നോര്‍ത്ത് സോമര്‍സറ്റ്) ജോസുകുട്ടി ജോസ് (ലണ്ടന്‍) എന്നിവരും പ്രവര്‍ത്തിക്കുന്നതായിരിക്കും.
2014-ല്‍ സ്ഥാപിതമായ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറം കഴിഞ്ഞ ആറു വര്‍ഷത്തിലധികമായി യുകെയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
മലയാളികളായ സോഷ്യല്‍ വര്‍ക്കേഴ്‌സിനെ ഒന്നിപ്പിക്കുവാനും, പരസ്പര സഹകരണവും ഐക്യവും വര്‍ദ്ധിപ്പിക്കാനും അതോടൊപ്പം തന്നെ സാമൂഹ്യ വികസനത്തിനായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുമുള്ള ഒരു വേദിയായിട്ടാണ് ഈ ഫോറം രൂപം കൊണ്ടത്.
നാട്ടില്‍ നിന്നും യുകെയിലെ വിവിധ കൗണ്‍സിലുകളിലും നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലുമായി
ജോലി ചെയ്യുന്ന ധാരാളം മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ് അവരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ നാട്ടില്‍ നിന്നും പുതിയതായി വരുന്ന സോഷ്യല്‍ വര്‍ക്കേഴ്സ്സിനെ ജോലി ലഭിക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്ന ഏറെ പ്രശംസയര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ അംഗങ്ങളുടെയും സോഷ്യല്‍ വര്‍ക്ക് പ്രൊഫഷന്റെയും ഉന്നമനത്തിനായി മറ്റു സംഘടനകളും, അസോസിയേഷനുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിബി തോമസ് - 07988996412
ബിജു ആന്റണി - 078809285451
തോമസ് ജോസഫ് - 07939492035