യുക്മ മിഡ്ലാന്‍ഡ്‌സ് റീജിയന് 2019-21 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലെസ്റ്റര്‍ മലയാളി കമ്യൂണിറ്റിയില്‍ നിന്നുള്ള ബെന്നി പോള്‍ ആണ് പ്രസിഡന്റ്. വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള നോബി കെ ജോസ് ആണ് സെക്രട്ടറി. കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷനില്‍ നിന്നുള്ള സോബിന്‍ ജോണ്‍ ആണ് ട്രഷറര്‍. കൂടാതെ സന്തോഷ് തോമസ് : നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം, പോള്‍ ജോസഫ് : വൈസ് പ്രസിഡന്റ്, വീണ പ്രശാന്ത് : വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി : മാര്‍ട്ടിന്‍ കെ ജോസ്, ജോയിന്റ് സെക്രട്ടറി : സ്മിത തോട്ടം, ജോയിന്റ് ട്രഷറര്‍ : അഭിലാഷ് തോമസ് ആരോംകുഴി, ഷാജില്‍ തോമസ് : ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ഡിക്‌സ് ജോര്‍ജ് : എക്‌സ് ഒഫീഷ്യോ അംഗം (മുന്‍ പ്രസിഡന്റ്) എന്നിവരെയും തിരഞ്ഞെടുത്തു.