ഒമിക്രോണ്‍ വകഭേദം യുകെയില്‍ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ മലയാളി നഴ്‌സുമാര്‍ക്ക് ഒരു കൈത്താങ്ങായി യുക്മ നഴ്‌സസ് ഫോറം. അനേകം മലയാളി നഴ്‌സുമാര്‍ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനില്‍ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്‌സസ് ഫോറം എന്‍എച്ച്എസുമായി  സഹകരിച്ച്  സഹായഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത്.  

അനേകം മലയാളി നഴ്‌സുമാര്‍, പ്രത്യേകിച്ച് അടുത്തകാലത്ത് യുകെയില്‍ എത്തിയിട്ടുള്ള മലയാളി നഴ്‌സുമാര്‍ക്ക്  ഈ സേവനം ഉപയോഗിക്കാം. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദങ്ങള്‍, കോവിഡ് പോസിറ്റീവ് ആയി ഐസൊലേറ്റ് ചെയ്യുന്നവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇതൊരു അത്യാവശ്യ  സര്‍വീസ് അല്ല. എല്ലാ ആരോഗ്യപരമായി അത്യാവശ്യങ്ങള്‍ക്കും  111/ 999 നമ്പറുകളില്‍ ബന്ധപ്പെടുക. 

യുകെയില്‍ വരുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, യുകെയിലെ ആരോഗ്യ സംവിധാനം, എച്ച്.ആര്‍ സമ്പന്ധമായ സംശയങ്ങള്‍, കരിയര്‍ ഓപ്പര്‍ച്ചുണിറ്റീസ്  ഇന്‍ യുകെ തുടങ്ങി വിഷയങ്ങളില്‍ ഈ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബിനാറുകളും വരും ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. 

യുക്മ നഴ്‌സസ് (UNF) ന്റെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്/ ട്വിറ്റര്‍ പേജുകള്‍ വഴി വിവരങ്ങള്‍ അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

07813 624569,  07979123615, 07729 473749, 07946565837, 07985641921,  07503962127, 07960357679.