യുകെയിലെയും അയര്‍ലന്‍ഡിലെയും പ്രവാസി മലയാളികള്‍ക്ക് നവകേരള നിര്‍മ്മിതിക്കുള്ള ആശയങ്ങള്‍ നേതാക്കളുമായി പങ്കുവെക്കുവാന്‍ അവസരം ഒരുക്കി എല്‍ഡിഎഫ് ആന്റ് അയര്‍ലന്‍ഡ് കമ്മിറ്റി. ഫെബ്രുവരി 14 ഞായറാഴ്ച ഉച്ചക്ക് 2:30 ന് ധനമന്ത്രി ഡോ.തോമസ് ഐസക്കും തോമസ് ചാഴികാടന്‍ എംപിയും പ്രവാസികളോട് സംവദിക്കാന്‍ എത്തും. ജനകീയ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്താനുള്ള ആശയങ്ങള്‍ അവതരിപ്പിക്കുവാനും ചോദ്യങ്ങള്‍ ചോദിക്കാനും അവസരം ഉണ്ടാവും.
സൂം മീറ്റിംഗിലൂടെ ഓണ്‍ലൈന്‍ ആയി നടക്കുന്ന പരിപാടിയില്‍ എഐസി സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ്, എല്‍ഡിഎഫ് യുകെ & അയര്‍ലന്‍ഡ് മറ്റു നേതാക്കള്‍ തുടങ്ങിയവരും പങ്കെടുക്കും.. നേതാക്കളോട് സംവദിക്കുവാന്‍ എല്ലാ പ്രവാസിസുഹൃത്തുക്കളെയും എല്‍ഡിഎഫ് ആന്റ് അയര്‍ലന്‍ഡ് ക്യാമ്പയിന്‍ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.