ന്യൂറൊഷല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈന്‍സിലുള്ള കോണ്‍ഗ്രിഗേഷന്‍ കോള്‍ അമി ഓഡിറ്റോറിയത്തില്‍ (252 Soundview Avenue, White Plains, NY 10606) ഏപ്രില്‍ 22 ന്, ഞായറാഴ്ച്ച വൈകീട്ട് 4.30 മുതല്‍ 9 മണി വരെ നടത്തുന്നതാണ്. കുടുംബസംഗമത്തിന്റെ  ടിക്കറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് ആന്റോ വര്‍ക്കിയുടെ    കൈയില്‍  നിന്നും ടിക്കറ്റ് വാങ്ങി ഫൊക്കാന സീനിയര്‍ നേതാവ് കൊച്ചുമ്മന്‍ ജേക്കബ്  നിര്‍വഹിച്ചു. സെക്രട്ടറി  ലിജോ ജോണ്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ വിപിന്‍ ദിവാകരന്‍, ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, മുന്‍ പ്രസിഡന്റും ഫൊക്കാന ട്രസ്റ്റി സെക്രട്ടറിയുമായ ടെറന്‍സണ്‍ തോമസ്, ഫോമയുടെ സീനിയര്‍ നേതാവ് തോമസ് കോശി, കെ.ജെ. ഗ്രിഗറി, എ.വി. വര്‍ഗീസ്, ജോണ്‍  തോമസ്,  രാജന്‍ ടി ജേക്കബ്, ദേവസ്യ ഇട്ടൂപ്പ്, രാധാമേനോന്‍  എന്നിവരും സന്നിഹിതരായിരുന്നു. ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായിഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : ശ്രീകുമാര്‍ ഉണ്ണിത്താന്‍