തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്ടാള്‍ജിയ2021 എന്ന പേരില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്നു. ലോകത്തെല്ലായിടത്തുനിന്നുമുള്ള പൂര്‍വവിദ്യാര്‍ത്ഥികള്‍, കലാപ്രകടനങ്ങള്‍ കാഴ്ചവെച്ചു. ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ഭാരതത്തിലെ വിവിധ നഗരങ്ങള്‍, ജിസിലി രാഷ്ട്രങ്ങള്‍, യു.കെ. തുടങ്ങി അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം വരെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യമുണ്ട്. 

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, വീ ഷാല്‍ ഓവര്‍കം എഫ്ബി പേജിലൂടെ നടത്തിയ പരിപാടികള്‍ അവതരിപ്പിച്ചത് പൂര്‍വവിദ്യാര്‍ത്ഥിനി റെയ്‌മോള്‍ നിധീരിയാണ്. യു.കെയില്‍ നിന്നുളള സിനോജ് മുണ്ടക്കലിന്റെ നേതൃത്വത്തിലാണ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയത്. അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി പ്രൊഫ.കൃഷ്ണകുമാര്‍, യു.കെ.ചാപ്റ്റര്‍ അലുമ്‌നി അസോസിയേഷന്‍ പ്രതിനിധി, റെയ്‌മോള്‍ നിധീരി എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍.

പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ പ്രോഗാം ഉദ്ഘാടനം ചെയ്തു. ഡോ.നൗഷാജാ പി. ടി. (അലൂമ്‌നി സെക്രട്ടറി) സ്വാഗതവും, അന്‍വര്‍ റഹ്മാന്‍ (അലൂമ്‌നി മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍) നന്ദിയും രേഖപ്പെടുത്തി. 

പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ.ടെസ്സി തോമസ്സ് (ഡയറക്ടര്‍ ജനറല്‍ ഓഫ് ഏറോനോട്ടിക്കല്‍ സിസ്റ്റംസ്, ഡിആര്‍ഡിഒ), ജോര്‍ജ്ജ് തോമസ്(അര്‍ജ്ജുന അവാര്‍ഡ് ജേതാവ്), വി.എന്‍.ശ്രീധരന്‍ നായര്‍ & ടി.സി. സരോജിനി (1962 ബാച്ചില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ദമ്പതികള്‍) എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ച് 27ന് നടക്കുന്ന രണ്ടാം ഭാഗം, തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഷീബ വി.എസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.ടി.കൃഷ്ണകുമാര്‍ (അലൂമ്‌നി സെക്രട്ടറി) സ്വാഗതവും ഡോ.ഷീജ കൃഷ്ണന്‍ (അലൂമ്‌നി യു.കെ) നന്ദിയും രേഖപ്പെടുത്തും. മികച്ച പരിപാടികളാണ് ഇനിയും അവതരിപ്പിക്കാനായി ബാക്കിയുള്ളത്.

പൂര്‍വ വിദ്യാര്‍ത്ഥികളായ ഡോ.കെ.രാധാകൃഷ്ണന്‍ (ഐ.എസ്.ആര്‍.?ഒ മുന്‍ ചെയര്‍മാന്‍), വി.ടി.ബല്‍റാം എം.എല്‍.എ, സിനിമാതാരം ടി.ജി രവി, ടി.ആര്‍.അജയനും (കൈരളി ടി.വി ഡയറക്ടര്‍) & ഭാര്യ ഭാഗ്യലക്ഷ്മി, എ.ഹേമചന്ദ്രന്‍ (കേരള മുന്‍ ഡി.ജി.പി), ഡോ.അമിത് എം.പി ഐ.എ.എസ് (തഞ്ചാവൂര്‍ അസിസ്റ്റന്റ് കളക്ടര്‍), സി.എസ്. മീനാക്ഷി (എഴുത്തുകാരി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്), സംഗമേശ്വരന്‍ മാണിക്യം അയ്യര്‍ (സൈബര്‍ സെക്യൂരിറ്റി സ്‌പെഷിലിസ്റ്റ്), നരേന്ദ്രന്‍ മാനിക്കത്ത് (യു.എ.ഇ) എന്നിവര്‍ സംസാരിക്കുന്നതാണ്.