വിനോദ വിജ്ഞാനത്തോടൊപ്പം കലയും കേരളത്തിന്റെ തനതു രുചിയും കൂട്ടിക്കലര്‍ത്തി ഫെബ്രുവരി ഒന്‍പതിന് സ്വിസ്സ് കേരള വനിതാ ഫോറം സാംസ്‌കാരിക സായാഹ്നം  അവതരിപ്പിച്ചു. 

ലീനാ കുളങ്ങര ഭാഷയുടേയും, ദേശത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ എത്തിച്ചേര്‍ന്ന എല്ലാ അതിഥികള്‍ക്കും സ്വാഗതം ആശംസിച്ചു. ഉഷസ് പയ്യപ്പിള്ളി സങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ കേരളത്തെക്കുറിച്ചുള്ള വിവരണം വിദേശികളില്‍ മലയാളികളെക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിപ്പിച്ചു. കലാശ്രീ നൃത്ത വിദ്യാലയത്തിലെയും, കലാനികേതന്‍ സ്‌കൂളിലേയും പ്രതിഭകള്‍ ഒരുക്കിയ മോഹിനിയാട്ടം, ഭരതനാട്യം, ബോളിവുഡ് ഡാന്‍സുകളും, സാന്ദ്ര മുക്കോംതറയിലും, പേര്‍ളി പെരുമ്പള്ളിയും പാടിയ ഗാനങ്ങളും ഗാലയ്ക്ക് മിഴിവേകി. 

കള്‍ച്ചറല്‍ ഗാലയില്‍ നിന്നു കിട്ടിയ മുഴവന്‍ തുകയും കേരളത്തിലെ നിരാലംബരായ സ്ത്രീകളെ സഹായിക്കാന്‍ ചെലവഴിക്കുമെന്ന് വനിതാഫോറം പ്രസിഡന്റ് പറഞ്ഞു. ദീപ മാത്യൂ ഈ സാംസ്‌കാരിക സായാഹ്നം വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു. ആന്‍സി കാവുങ്കല്‍ പരിപാടി മോഡറേറ്റ് ചെയ്തു.  

വാര്‍ത്ത അയച്ചത് : ടോം കുളങ്ങര