മലയാളം മിഷന്‍ പൂക്കാലം വെബ് മാഗസിന്റെ ആഭിമുഖ്യത്തില്‍, അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ച് ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന 'സുഗതാഞ്ജലി' അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുവാനായി കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്, മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പഠന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ഒന്നാം ഘട്ട മത്സരം സംഘടിപ്പിക്കുന്നു. 2021 ജനുവരി ഒന്നിന് 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ജൂനിയര്‍ വിഭാഗം 10 മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ സീനിയര്‍ വിഭാഗം എന്നീ ക്രമത്തിലാണ് മത്സരം നടത്തുന്നത്.
മത്സരാര്‍ത്ഥികള്‍ സുഗതകുമാരി ടീച്ചറിന്റെ കവിതകളാണ് ആലപിക്കേണ്ടത്. ചുരുങ്ങിയത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ കാണാതെ ചൊല്ലണം. പരമാവധി സമയം 7 മിനിറ്റ് ആണ്. കുറഞ്ഞത് 3 മിനിട്ടെങ്കിലും അഭിലഷണീയം. പതിനാറു വരികള്‍ ഭംഗിയായി ചൊല്ലുന്നതിന് അതില്‍ കുറവ് സമയമെടുത്താലും പരിഗണിക്കും. സീനിയര്‍ വിഭാഗത്തില്‍ പതിനാറ് വരികള്‍ എന്ന നിബന്ധനയില്‍ ആവര്‍ത്തിക്കുന്ന വരികള്‍ ഉള്‍പ്പെടുന്നതല്ല.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി യുകെയിലെ പഠന കേന്ദ്രങ്ങളില്‍ നിന്നും ഒന്നാം ഘട്ട മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കവിതാലാപനം നടത്തുന്നതിന്റെ വീഡിയോ ഫെബ്രുവരി 25 നു മുന്‍പ് 07882791150 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. പ്രശസ്തരായ ജഡ്ജിംഗ് പാനലിന്റെ നേതൃത്വത്തിലാണ് വിധി നിര്‍ണയം നടത്തുന്നത്. ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന മത്സരാര്‍ത്ഥികള്‍ക്കാണ് 2021 മാര്‍ച്ച് ആറിന് യുകെ സമയം 1.30 പി എം ന് (IST: 7 PM) ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ ചാപ്റ്റര്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ലഭിക്കുന്നത്. യു കെ ചാപ്റ്ററില്‍ നടത്തുന്ന ഒന്നാം ഘട്ട മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിജയികള്‍ക്ക് സാക്ഷ്യപത്രവും ക്യാഷ് അവാര്‍ഡും മലയാളം മിഷന്‍ നല്‍കുന്നതാണ്.
ഓരോ ചാപ്റ്ററുകളും സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട മത്സരങ്ങളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന ഫൈനല്‍ മത്സരം ആണ് രണ്ടാംഘട്ടത്തില്‍ നടത്തുന്നത്. ഫൈനല്‍ ഓണ്‍ലൈന്‍ മത്സരം മാര്‍ച്ച് 6 ന് 1.30 PM യു കെ സമയത്താണ് (7 PM ഇന്‍ഡ്യന്‍ സമയം) നടത്തുന്നത്. ഫൈനല്‍ മത്സരത്തിന്റെ മേല്‍നോട്ടം പൂര്‍ണ്ണമായും മലയാളം മിഷന്‍ കേന്ദ്ര ഓഫീസ് നേരിട്ടാണ് നടത്തുന്നത്.
കേരള ഗവണ്‍മെന്റ് സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ ഭരണസമിതി അംഗവുമായിരുന്ന കവയിത്രി സുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് മലയാളം മിഷന്‍ യുകെ ചാപ്റ്ററിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഒന്നാംഘട്ട കാവ്യാലാപന മത്സരത്തില്‍ മലയാളം മിഷന്‍ യുകെ ചാപ്റ്ററിലെ പഠന കേന്ദ്രങ്ങളില്‍ പഠിക്കുന്ന പരമാവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07846747602, 07882791150
വാര്‍ത്തയും ഫോട്ടോയും : ഏബ്രഹാം കുര്യന്‍