ലണ്ടന്‍: എസ്എന്‍ഡിപി യു.കെയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീ നാരായണ ഗുരുദേവന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഫെബ്രുവരി 7 ന് ക്രോയ്ഡനില്‍ നടത്തും. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചടങ്ങുകള്‍ അന്നദാനത്തോടെ പൂര്‍ത്തിയാകും. ഈ മാസത്തെ പരിപാടികള്‍ എസ്എന്‍ഡിപി യു കെയുടെ സെക്രട്ടറി വിഷ്ണു നടേശന്‍ ഭദ്രദീപം തെളിയിച്ചു ശുഭാരംഭം കുറിക്കും, പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആണ് അന്നദാനം നടത്തുന്നത്.

ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ യു കെ മുഴുവന്‍ പ്രചരിപ്പിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന എസ്എന്‍ഡിപി യു കെ അടുത്ത മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ലിവര്‍പൂളില്‍ വെച്ച് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. യു.കെയില്‍ ചിതറി കിടക്കുന്ന ശ്രീ നാരായണീയരെ ശക്തമായ സംഘടനയാക്കി കൂടുതല്‍ ശാഖകള്‍ തുടങ്ങുവാന്‍ പദ്ധതികള്‍ തയാറാക്കി വരികയാണ്.