ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് വര്ഷമായി നടത്തി വരുന്ന ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, 2020 ഫെബ്രുവരി 29 ന് ഉച്ചക്ക് മൂന്നുമണിക്ക് തിരിതെളിയും. സെമി-ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം. കഴിഞ്ഞ വര്‍ഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്തു പതിവ് സത്സംഗ വേദി ഒഴിവാക്കി വിശാലമായ ക്രോയ്‌ടോന്‍ ലാന്‍ഫ്രാന്‍ക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഈ വര്‍ഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അനുഗ്രഹീത കലാകാരി ആശാ ഉണ്ണിത്താനാണ് പതിവ് പോലെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കുന്നത്.
ഭാരതീയ തനിമയാര്‍ന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളര്‍ന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സത്സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയര്മാരുടെയും സംഭാവനകള്‍ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നതെന്ന് ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്.
Nritholsavam Venue: The Archbishop Lanfranc Academy, Croydon CR9 3AS.
Nritholsavam Date and Time: 29 February 2020, 3 pm till 8 pm.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആശ ഉണ്ണിത്താന്‍ : 07889484066
സുരേഷ് ബാബു : 07828137478