ലോകത്തോട്  നവോത്ഥാനം അരുളിയ മഹാപുരുഷന്റെ  പിറവിദിനത്തില്‍ സേവനം യു കെ നടത്തി വരുന്ന ചതയദിന പ്രാര്‍ത്ഥനായജ്ഞം  മിഥുന മാസത്തിലെ ചതയദിനമായ ജൂണ്‍ 29 ന് വൈകുന്നേരം 5:30 മുതല്‍ സൂമിലൂടെ അറിയപ്പെടുന്ന ആയുര്‍വേദ ഡോക്ടറും, സൈക്കിയാട്രിസ്റ്റും, കൗണ്‍സിലിംഗ് വിദഗ്ദ്ധനും, എഴുത്തുകാരനും, ആയ  ഡോ.എന്‍.ജെ.ബിനോയിയുടെ മുഖ്യ പ്രഭാഷണത്തോടു കൂടി നടക്കും. പ്രാര്‍ത്ഥനക്ക് സേവനം യുകെയുടെ മുന്‍ കണ്‍വീനര്‍ സാജന്‍ കരുണാകരനും കുടുംബവും ആതിഥേയത്വം വഹിക്കും.

യുകെയിലെ അറിയപ്പെടുന്ന ഭജന്‍സ് ഗായകന്‍ സദാനന്ദന്‍ ദിവാകരനും സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ സജീഷ് ദാമോദരന്റെയും നേതൃത്വത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗുരുദേവ കൃതി ആലാപനവും പ്രഭാഷണവും ആയി 2 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥന യജ്ഞത്തില്‍ സേവനം യുകെയിലെ അംഗങ്ങളോടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗുരു ഭക്തര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു വരുന്നു. 

Join Zoom Meeting
https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09

Meeting ID: 327 255 9245
Passcode: Sevanamuk