സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന്റെ സമ്മേളനം ജനുവരി 2 ന് ചേര്‍ന്നു. സഖാവ് ഷാജു സി. ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍ നാഷണല്‍ കമ്മിറ്റി അംഗം സഖാവ് ജോഷി കടലുണ്ടി ഏവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. സമ്മേളനത്തില്‍ 2021 -22 കാലഘട്ടത്തിലെ സമഗ്രമായ റിപ്പോര്‍ട്ടിങ്ങും, റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയും നടന്നു. തുടര്‍ന്ന് പുതിയ നേതൃനിരയെ സമ്മേളനം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. എട്ടംഗങ്ങള്‍ ഉള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് സെക്രട്ടറി ആയി ഷാജു സി ബേബിയേയും, പ്രസിഡന്റായി അരുണ്‍ കെ ബാബുവിനെയും, ട്രഷറര്‍ സ്ഥാനത്തേക്ക് സ്റ്റാന്‍ലിയെയും, വൈസ് പ്രസിഡന്റായി ബാബു ഷഹനാസ്, ജോയിന്റ് സെക്രട്ടറി ആയി സ:ലിജോ എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു. ജനുവരി 22 നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിന് യോഗം പൂര്‍ണ്ണ പിന്തുണ അറിയിച്ചു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ കമ്മിറ്റി ജനുവരി 22 ന് നടക്കുന്ന നാഷണല്‍ സമ്മേളനത്തിന് മുന്നോടിയായുള്ള മെംബര്‍ഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ചു പുതിയ മെംബര്‍മാരെ ചേര്‍ക്കുന്നതിനും, വരും വര്‍ഷങ്ങളില്‍ സമീക്ഷയുടെ പ്രവര്‍ത്തനം ഷെഫീല്‍ഡ് ബ്രാഞ്ചിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലേക്ക് കൂടുതല്‍ വ്യപിപ്പിക്കാനും തീരുമാനം എടുത്തു.

വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍