സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം ഒക്ടോബര്‍ 2 ന് ശനിയാഴ്ച നടന്നു. മുന്‍ ഭരണ സമിതി പ്രസിഡന്റ് സഖാവ് ലോറന്‍സ് പെല്ലിശ്ശേരി അധ്യക്ഷത വഹിച്ച സമ്മേളനം, സമീക്ഷ നാഷണല്‍ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. മുന്‍ ബ്രാഞ്ച് സെക്രട്ടറി സഖാവ് സനോജ് മാത്യു, കഴിഞ്ഞ ഭരണ സമിതിക്കു വേണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്കു ലോറന്‍സ് പല്ലശ്ശേരി (പ്രസിഡന്റ്), സാം (സെക്രട്ടറി), അഡ്വക്കേറ്റ് ചാള്‍സ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്),  
ജിനീഷ് (ജോയിന്‍ സെക്രട്ടറി), ജോയ് ജൂഡ് (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന പുതിയ ഭരണ സമിതിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

ഇരുപത്തഞ്ചോളം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സമീക്ഷ യുകെയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി വിശദീകരിക്കുകയും കഴിഞ്ഞ ഒരു വര്‍ഷകാലം ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ച് സമീക്ഷ യുകെയ്ക്ക് നല്‍കിയ പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ സമീക്ഷ യുകെ നടത്തിയ ബിരിയാണി മേളയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ബ്രാഞ്ചാണ് ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ച്, അതില്‍ പങ്കെടുത്ത എല്ലാ സഖാക്കളോടും, സുഹൃത്തുക്കളോടും പ്രത്യേകിച്ചും ആദ്യം മുതല്‍ അവസാനം വരെ സജീവമായി നിന്ന വനിതാ സഖാക്കളോടും ഉള്ള നന്ദി സമീക്ഷ ദേശീയ കമ്മിറ്റിക്കു വേണ്ടി ദേശീയ സെക്രട്ടറി അറിയിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വരാന്‍ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂര്‍ണ്ണ പിന്തുണ അറിയിച്ചു.