ത്രിപുരയില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ, ബിജെപി ക്രിമിനലുകള്‍ നടത്തുന്ന ഭീകരമായ ആക്രമണത്തില്‍ ഇടതു പക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ ശക്തമായ പ്രതിഷേധമറിയിച്ചു. പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിക്കുന്ന മനുഷ്യത്വഹീനമായ നടപടിയാണ് ത്രിപുരയില്‍ ബിജെപി നടത്തുന്നത്. സമൂഹത്തിന്റെ എല്ലാ കോണുകളില്‍നിന്നും പ്രതിഷേധം ഉയരണമെന്നും സമീക്ഷ യുകെ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി സഖാവ് ദിനേശ് വെള്ളാപ്പള്ളി പ്രതികരിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍