കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറുകയാണ് യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ. കഴിഞ്ഞ രണ്ടു മാസത്തോളമായി സമീക്ഷ യുകെയുടെ ഇരുപത്തിമൂന്നോളം ബ്രാഞ്ചുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ ബിരിയാണി മേളയിലൂടെയും സുമനസ്സുകളുടെ അകമഴിഞ്ഞ സംഭവനയിലൂടെയുമാണ് ഈ തുക കണ്ടെത്തിയത്. ഗ്ലോസ്റ്റെര്‍ഷെയര്‍, ബെല്‍ഫാസ്റ്റ്, ലണ്ടന്‍ഡറി, കേറ്ററിംഗ്, കൊവെന്‍ട്രി, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, നോര്‍ത്താംപ്ടണ്‍, പീറ്റര്‍ബറോ & ബോസ്റ്റണ്‍, ബര്‍മിങ്ഹാം,എക്‌സിറ്റര്‍, ബെഡ്‌ഫോര്‍ഡ്, പൂള്‍, വിഗാന്‍, ഹീത്രോ സെന്‍ട്രല്‍, ഇപ്‌സ്‌വിച്, സാലിസ്ബറി, എഡിന്‍ബറോ, ഇന്‍വെര്‍നെസ്സ്, ന്യൂകാസില്‍ ഈസ്റ്റ് ഹാം, ഷെഫീല്‍ഡ് എന്നീ ബ്രാഞ്ചുകളുടെ സജീവമായ പ്രവര്‍ത്തനങ്ങളെ സമീക്ഷ നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു.

ഏവര്‍ക്കും സമീക്ഷ യുകെയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് സ്വപ്ന പ്രവീണും പറഞ്ഞു. ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നാടിനായി കൈകോര്‍ക്കാന്‍ ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ മുന്നോട്ടുവന്ന ഏവരെയും കോര്‍ത്തിണക്കുവാന്‍ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യൂകെയ്ക്ക് സാധിച്ചു എന്നത് അഭിമാനിക്കാവുന്ന ഒന്നാണ്. തുടര്‍ന്നും സമീക്ഷ യുകെയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നല്ലവരായ യുകെ മലയാളികളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നന്നതായി സമീക്ഷ യുകെ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍