സമീക്ഷ യുകെയുടെ ലണ്ടന്‍ ഡെറി ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് വാക്സിന്‍ ചലഞ്ചിനായി കണ്ടത്തിയത് 2610 പൗണ്ട്. ഭക്ഷ്യമേള നടത്തിയും ബിരിയാണി മേളയിലൂടെയുമാണ് സമീക്ഷ പ്രവര്‍ത്തകര്‍ പണം സമ്പാദിച്ചത്. ലണ്ടന്‍ ഡെറി ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍ ബിരിയാണി മേള നടത്താന്‍ തീരുമാനിച്ചപ്പോള്‍ അത് വന്‍വിജയമാക്കുന്നതില്‍ ബ്രിട്ടീഷ് പൗരന്മാരടക്കമുള്ളവര്‍ വലിയപങ്കു വഹിച്ചു. സമീക്ഷ ലണ്ടന്‍ ഡെറി ബ്രാഞ്ച് സെക്രട്ടറിയും നാഷണല്‍ കമ്മിറ്റി മെംബറുമായ ബൈജു നാരായണന്നും ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകരായ മാത്യു തോമസ്, ജോഷി സൈമണ്‍, രഞ്ജീവന്‍ വര്‍ക്കി, ജേക്കബ് മാണി, ജെസ്റ്റിമോള്‍ സൈമണ്‍, മറിയാമ്മ രഞ്ജീവന്‍, ഷിജി മാത്യു, സീമ ബൈജു, സിന്ധു ടൈസ് എന്നിവര്‍ നേതൃത്വം നല്‍കി. 

ജോലിത്തിരക്കിനും കുടുംബ ഉത്തരവാദിത്വങ്ങള്‍ക്കും ഇടയില്‍ പിറന്ന നാടിനായി ഇവര്‍ നടത്തിയ സേവനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഈ ഉദ്യമം വിജയിപ്പിച്ച സമീക്ഷ ലണ്ടന്‍ഡെറി ബ്രാഞ്ചിലെ ഓരോ പ്രവര്‍ത്തകരോടും ഒപ്പം സമീക്ഷയോടു സഹകരിച്ച എല്ലാ ജനങ്ങളോടും സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപള്ളി നാഷണല്‍ കമ്മിറ്റിയുടെ പേരില്‍ നന്ദി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍