സമീക്ഷ യുകെയുടെ സാംസ്‌കാരിക സദസ്സ് നാലാം ആഴ്ചയിലേക്കു കിടക്കുകയാണ്. എന്‍.പി.ചന്ദ്രശേഖരന്‍(കൈരളി ടിവി ന്യൂസ് ഡയറക്ടര്‍), സഖാവ് പി.കെ ഹരികുമാര്‍ (സാഹിത്യ പ്രവര്‍ത്തക സംഘം ചെയര്‍മന്‍, മുന്‍ കേരള ഗ്രന്ഥശാല ചെയര്‍മന്‍, എം.ജി.യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് മെംബര്‍), ചിന്തകനും പ്രഭാഷകനും ആയ ശ്രീചിത്രന്‍ എം.ജെ എന്നിവര്‍ ഈ ആഴ്ച സദസ്സില്‍ പങ്കെടുക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യുകെ ഒരുക്കുന്ന ഹ്രസ്വ ചിത്രം 'ഉറപ്പാണ് രണ്ടാമൂഴം'ത്തിന്റെ പ്രദര്‍ശനോദ്ഘാടനം ഞായറാഴ്ച ഈ സദസില്‍ നടത്തപ്പെടും. കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ഹ്രസ്വചിത്രം പ്രദര്‍ശനോദ്ഘാടനത്തിനു ശേഷം നവമാധ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതാണ്.

'ഉറപ്പാണ് രണ്ടാമൂഴം' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ആശയവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അക്ഷയ് കാപ്പാടന്‍ ആണ്. താഴെ പറയുന്നവരാണ് ഈ ഹ്രസ്വചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരും അഭിനേതാക്കളും ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി: പ്രകാശ് ക്യാറ്റ്‌ഐ, എഡിറ്റിംഗ്: സനോജ് ബാലകൃഷ്ണന്‍, സംഗീതം: റിജോ ജോസഫ് വാഴപ്പള്ളി, ഗ്രാഫിക്‌സ്: ജെനിത് എം വി മയ്യില്‍, ഡിസൈന്‍: അര്‍ജുന്‍ ജി ബി. അഭിനേതാക്കള്‍: നാദം മുരളി, രതീഷ് കുര്യ, ബാബു കൊടോളിപ്രം, ബിജു ഋത്വിക്, കവിത ബിജു, ലക്ഷ്മി, ലിയോണ പ്രകാശ്, ഷിജു പദം മയ്യില്‍, ബിജേഷ് എംവി, കണ്ണേട്ടന്‍, സി.പി ദാമോദരന്‍, ഡോ.വേണു സാംസ്‌കാരിക സദസിന്റെ നാലാം വേദി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തം സമീക്ഷ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഇബ്രാഹിം വാക്കുളങ്ങര