കേരളത്തില്‍ സമാഗതമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം സമീക്ഷ യുകെ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസിന്റെ ഉദ്ഘാടനം മാര്‍ച്ച് 7 യുകെ സമയം ഉച്ചക്ക് ഒരുമണിക്ക്
സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന് നിര്‍വഹിക്കും. പ്രസ്തുത ചടങ്ങില്‍ മുഖ്യ പ്രഭാഷകരായി ഡോ.രാജ എന്‍ ഹരിപ്രസാദ്, സ്വാമി സന്ദീപാനന്ദഗിരി എന്നിവര്‍ പങ്കെടുക്കുന്നു. സൂമിലൂടെയും ഫേസ്ബുക്കിലൂടെയും ആകും പരിപാടി നടത്തപ്പെടുന്നത്.
വാര്‍ത്തയും ഫോട്ടോയും : ഇബ്രാഹിം വാക്കുളങ്ങര