ഫ്രാങ്ക്ഫര്‍ട്ട്: അഡോള്‍ഫ് മെസ്സര്‍ സ്റ്റിഫ്റ്റ്യൂങ് അവാര്‍ഡിന്റെ 2017 ലെ ജേതാവായ ഡോ.ബനേഷ് ജോസഫിന് ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫാമിലി ഫെറെയിന്‍ സ്വീകരണം നല്‍കി. നവംബര്‍ 25 ന് സ്‌പോര്‍ട്‌സ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഫെറെയിന്‍ പ്രസിഡന്റ്  ജോണ്‍ മാത്യു അവാര്‍ഡ് ജേതാവിനെ  അനുമോദിച്ചു സംസാരിച്ചു. തുടര്‍ന്ന് ഫെറെയിന്‍ വക മൊമെന്റോ സമ്മാനിച്ചു. 

ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് വിഭാഗത്തിലെ ഏറ്റവും മികച്ച യുവശാസ്ത്രജ്ഞര്‍ക്കാണ് അഡോള്‍ഫ് മെസ്സര്‍ സ്റ്റിഫ്റ്റ്യൂങ് 25000 യൂറോയുടെ ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും, മലയാളിയുമാണ് ഡോ. ബിനേഷ്. സ്വീകരണ യോഗത്തില്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് ഡോ.ബിനേഷിന് ആശംസകള്‍ നേര്‍ന്നു. 

വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍