സോഫിയ: ഇന്ത്യയും ബള്‍ഗേറിയയും തമ്മിലുള്ള സൗഹൃദം എന്നും മുന്നിലാണെന്നും ഇന്‍ഡ്യയുടെ പഴയ സുഹൃത്താണ് ബള്‍ഗേറിയയെന്നും പ്രസിഡന്റ് രാംനാഥ് കോവിന്ദ്. പ്രത്യേകിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപെടലുകളില്‍ സൗഹൃദത്തിന്റെ മഹനീയത അടങ്ങിയിരിയ്ക്കുന്നുവെന്നും രാം നാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 35 വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന സോഫിയ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഡോളജി വകുപ്പിനെ പ്രസിഡന്റ് കോവിന്ദ് പ്രശംസിച്ചു. 

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി യൂറോപ്പില്‍ എത്തിയ പ്രസിഡന്റ് കോവിന്ദ് സൈപ്രസില്‍ സന്ദര്‍ശനത്തിനു ശേഷമാണ് ബള്‍ഗേറിയയില്‍ വിമാനമിറങ്ങിയത്. സെപ്റ്റംബര്‍ ആറിന് പ്രസിഡന്റ് കോവിന്ദ് ചെക്ക് റിപ്പബ്‌ളിക്കിലേയ്ക്കു പോകും. പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ വിദേശ യാത്രയാണ് ഇത്. 

ജോസ് കുമ്പിളുവേലില്‍