എസ്സെന്‍സ് യുകെയുടെയും അയര്‍ലന്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 4 ന് ഡബ്ലിനിലും (Scientology Auditorium Tallaght,D24CX39) മെയ് 6 ന് ലണ്ടനിലും (Bray Spring West Academy Feltham, TW137EF) വച്ച് നടത്തപ്പെടുന്ന പൊതുപരിപാടിയില്‍ പ്രൊഫ.രവിചന്ദ്രന്‍ സി, പ്രൊഫ.സുനില്‍ പി. ഇളയിടം, ഡോ.വൈശാഖന്‍ തമ്പി എന്നിവരുടെ പ്രഭാഷണങ്ങള്‍ അരങ്ങേറും. 

സൂറിച്ചില്‍ മെയ് 11 ന് അഞ്ചുമണിക്ക് ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്ന ചടങ്ങില്‍ നവോത്ഥാന മൂല്യങ്ങളും ആധുനിക കേരള സമൂഹവും എന്ന വിഷയത്തിലായിക്കും  പ്രൊഫ:രവിചന്ദ്രന്‍ സി പ്രഭാഷണം നടത്തുക.

വാര്‍ത്ത അയച്ചത് : ടോം കുളങ്ങര