വാല്‍ത്സിങ്ഹാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ യുകെയിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വ്വമായ കാത്തിരിപ്പിന് ഇനി ഇരുപതു ദിനം മാത്രം. തീര്‍ത്ഥാടനത്തിനു ആത്മീയ ശോഭ പകരുവാനും, തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനുമായി ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും. 

ഭക്തര്‍ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ഫാ.തോമസ് പാറക്കണ്ടത്തില്‍, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവര്‍ തീര്‍ത്ഥാടന കമ്മിറ്റിക്കുവേണ്ടി അറിയിച്ചു.  

ജൂലൈ 20 ന് രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രുഷകളില്‍ തുടര്‍ന്ന് പ്രശസ്ത ധ്യാന ഗുരുവും, ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോര്‍ജ് പനക്കല്‍ അച്ചന്‍ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം  കുട്ടികളെ അടിമവെക്കുന്നതിനും,  ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. 

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാര്‍ ജോസഫ് പിതാവ് മുഖ്യ കാര്മ്മികത്വം വഹിക്കും. സീറോ മലബാര്‍ വികാരിജനറാള്‍മാരും, വൈദികരും സഹ കാര്‍മ്മികരായി പങ്കു ചേരും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ടോമി പാറക്കല്‍ - 07883010329
നിതാ ഷാജി - 07443042946
 
വാര്‍ത്ത അയച്ചത് : അപ്പച്ചന്‍ കണ്ണഞ്ചിറ