ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠം ജേതാവുമായ പ്രൊഫസര്‍ ഒ.എന്‍.വി.കുറുപ്പ് അനുസ്മരണവും ഒ.എന്‍.വിയുടെ ഗാനങ്ങള്‍ കൊണ്ട് അവതരിപ്പിക്കുന്ന 'സാന്ധ്യരാഗം' എന്ന സംഗീത സന്ധ്യയും ഒക്ടോബര്‍ 30 ന് വൈകുന്നേരം നാലുമണിക്ക് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് ഹാളില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടക്കുന്ന പരിപാടിയായതിനാല്‍ ക്ലബ് അംഗങ്ങള്‍ക്കു മാത്രമാകും പ്രവേശനം. പ്രസിഡന്റ് ജോസ് മാത്യുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ സെക്രട്ടറി ബിജുമോന്‍ ജോസഫ് സ്വാഗതപ്രസംഗവും ഷാജികൂരാപ്പിള്ളില്‍ പ്രൊഫസ്സര്‍ ഒ.എന്‍.വി.കുറുപ്പ് അനുസ്മരണം നടത്തുകയും ചെയ്യും. ക്ലബ്ബിന്റെ ട്രഷറര്‍ ടോം ജോര്‍ജിന്റെ നന്ദി പ്രസംഗത്തോടെ അവസാനിക്കുന്ന അനുസ്മരണ സമ്മേളനത്തിനു ശേഷം പ്രമുഖഗായകര്‍ ഒ.എന്‍.വി രചിച്ച ഗാനങ്ങള്‍ ആലപിക്കും. ഗായകരായ പ്രമോദ് പിള്ള, അജിത്കുമാര്‍, ജിനു പണിക്കര്‍, മേഘ്ന മനു, സജി മാത്യു, മനു വാസുപണിക്കര്‍, ജിസ് ജോയ്, നിഷാമനു, ഡോണി ചാക്കോ, ബിന്‍സി മരിയ ഫ്രാന്‍സിസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :cosmopolitanclub.bristol@outlook.com