റോം: ഇറ്റലിയിലെ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ഏക തൊഴിലാളി സംഘടനയായ അലിക് ഇറ്റലി ഓഗസ്റ്റ് 29 ന് വിയ കോണ്‍സൊലാത്തോയില്‍ ഉള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിസ്സിയോണി കോണ്‍സോലാത്തോയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷം റോമിലെ സീറോ മലബാര്‍ സഭയുടെ അസിസ്റ്റന്റ് വികാരി ഫാ.ഷെറിന്‍ മൂളയില്‍ ഉദ്ഘാടനം ചെയ്തു. അലിക് കമ്മിറ്റി പ്രധിനിധികളും റോമിലെ വിവിധ സംഘടന പ്രധിനിധികളും ഫാ.ഷെറിനോടൊപ്പം നിലവിളക്ക് കൊളുത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി. അലിക് സെക്രട്ടറി ബെന്നി വെട്ടിയാടന്‍ സ്വാഗതം പറഞ്ഞു. അലിക് പ്രസിഡന്റ് ജെയിംസ് മാവേലി അധ്യക്ഷനായ ചടങ്ങില്‍ ബിനോയ് കരവാളൂര്‍, ജീസ്‌മോന്‍, ഷൈന്‍, ജോജി, ഷിബു കവലക്കാടന്‍, മില്ലറ്റ്, ജോസ്‌മോന്‍ പടയാട്ടില്‍, അലിക് മുന്‍ പ്രസിഡന്റുമാരായ  തോമസ് ഇരിമ്പന്‍, ജോസ് വട്ടക്കൊട്ടയില്‍, അലിക് ഇറ്റലി ഓഡിറ്റര്‍ മാത്യൂസ് എന്നിവര്‍ ആശംസകള്‍  നേര്‍ന്നു സംസാരിച്ചു. അലിക് വൈസ് പ്രസിഡന്റ് മജു കാവുന്നുപാറയില്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഓണാഘോഷത്തിന് കൊഴുപ്പ് കൂട്ടാന്‍ മാവേലി മന്നന്റെ എഴുന്നള്ളിപ്പും അതിഗംഭീരമായ ഓണസദ്യയും ഒരുക്കിയിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ തരത്തിലുള്ള കലാപരിപാടികള്‍ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

വാര്‍ത്തയും ഫോട്ടോയും : മജു കാവുന്നുപാറയില്‍