നോര്‍ത്താംപ്ടണ്‍: ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ കേരള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഓണഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. യു.കെ യൂണിവേഴ്‌സിറ്റികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

onam

പരിപാടികളുടെ ഭാഗമായി നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി ബെക്കറ്‌സ് പാര്‍ക്കില്‍ വടംവലി, നാരങ്ങ സ്പൂണ്‍, തീറ്റമത്സരം തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് എലിഷ്യം പബ്ബില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍  കലാപരിപാടികളും അരങ്ങേറി. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും പരിപാടികളില്‍ പങ്കെടുത്തു. വിപുലമായ പായസവിതരണവും ഡിജെയും പരിപാടിക്ക് ഓണാഘോഷത്തെ കൂടുതല്‍ മിഴിവേകി.