വാര്‍വിക് & ലമിങ്ടന്‍ മലയാളി അസോസിയേഷന്‍ (വാള്‍മ) ഇത്തവണ ഓണം ആഘോഷിച്ചത് കേരളീയ നാടന്‍ കലാരൂപങ്ങള്‍ തനത് രൂപത്തിലും ഭാവത്തിലും പുനരാവിഷ്‌ക്കരിച്ചു കൊണ്ടാണ്. യുക്മയുടെ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിനു തുടക്കം കുറിച്ചു. യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ യുടെ സാന്നിധ്യം സമ്മേളനത്തിനു മാറ്റുകൂട്ടി. തുടര്‍ന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച വാള്‍മ പ്രസിഡന്റ് ലൂയിസ് മേനാച്ചേരി സ്വാഗതവും, സെക്രട്ടറി ഷാജി മാത്യു നന്ദിയും പറഞ്ഞു.
റിജ്വല്‍ ജോസഫ്, ജൂഹി ചെത്തിപ്പുഴ, ജോയല്‍ ജോണ്‍, ആന്‍ മരിയ ബിനു, തുടങ്ങിയവരാണ് അവതാരകരായി പരിപാടികളെ നിയന്ത്രിച്ചത്. ഓണാഘോഷത്തിന്റെ സംഘാടക സമിതിഭാരവാഹികളായ രേവതി അഭിഷേക്, റോഷിണി നിശാന്ത്, അനുകുരുവിള ടീമിന്റെ കലാവൈഭവത്തിന്റെയും നേതൃത്വ മികവിന്റെയും, അര്‍പ്പണ മനോഭാവത്തിന്റെയും ഏറ്റവും മികച്ച അനുഭവമായിരുന്നു.
തിരുവാതിരകളിയും, റാംപ് വാക്കും, ഓണപ്പാട്ടും, നാല്‍പതോളം വരുന്ന കലാപ്രതിഭകളുടെ വ്യത്യസ്ത കലാരൂപങ്ങളും നടന്നു. തെരേസാ റോമിയുടെ ഓണസന്ദേശം കുട്ടികള്‍ക്ക് ഓണത്തെപ്പറ്റി കൂടുതല്‍ അറിയുന്നതിനു സാധിച്ചു. വാള്‍മായുടെ നാല്പതോളം വരുന്ന പ്രതിഭകളുടെ കലാവിരുന്ന് ഒന്നിനൊന്നു മികച്ചതായിരുന്നു. അതിനു കഠിനാദ്ധ്വാനം ചെയ്ത അനു കുരുവിള, രേവതി, റോഷിനി - ടീം സദസ്സിന്റെ കയ്യടി നേടി. ഓണപൂക്കളത്തിനു നേതൃത്വം നല്‍കിയത് നിശാന്ത് നന്ദകുമാര്‍, കുരുവിള, കൃഷ്ണപ്രസാദ്, സുമേഷ ്കൃഷ്ണമൂര്‍ത്തി, രെജീഷ് രാജന്‍, പൂക്കളത്തിനു പൂവ് നല്‍കി സഹായിച്ചത് ഷാജി ജോസ്, ഷീബാ സജീവ് എന്നിവരും ആണ്.
കെവിന്‍ സജിയുടെ മാവേലി മന്നന്‍ സദസ്സിനെ ഇളക്കിമറിച്ചു, റാഫിള്‍ ടിക്കറ്റ് വില്‍ക്കാന്‍ സ്വയം മുന്നോട്ടു വന്ന കൊച്ചു മിടുക്കന്‍ ജിയോ ജോണ്‍, കുമാരി തന്‍സു എന്നിവര്‍ പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നു. പുരുഷ വനിതാ വടംവലി മത്സരങ്ങളെപ്പോലെ തന്നെ കുട്ടികളുടെ വടംവലി മത്സരവും വലിയ ആവേശത്തോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്.
ജേക്കബ് കാറ്ററേഴ്‌സ് കവെന്‍ട്രി ഒരുക്കിയ വിഭവസമ്യദ്ധമായ ഓണ സദ്യയ്ക്ക് ശേഷം മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. രാജപുരം സെയിന്റ് പയസ് ടെന്‍ത് കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു കീനാന്‍പറമ്പില്‍ ഓണാഘോഷത്തിന് സഹായിക്കുകയും സഹകരിച്ചവര്‍ക്കും സദസ്സിനും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനം ആലപിച്ചതോടെ ഓണാഘോഷത്തിനു സമാപനം കുറിച്ചു.
വാള്‍മയുടെ ഓണ സല്ലാപം 2019 വാര്‍വിക് ലമിങ്ങ്ടന്‍ മലയാളികള്‍ക്കെന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു പുത്തന്‍ അനുഭവമായിത്തിര്‍ന്നതില്‍ സംഘാടകരായ എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും അഭിമാനിക്കാം. വാള്‍മയുടെ ഓണാഘോഷ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.