ലണ്ടന്‍:  ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ക്രോയിഡോണില്‍ നടന്ന ഓണാഘോഷം ബ്രിസ്റ്റോള്‍ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ, ഹിന്ദു ഐക്യവേദിയുടെ മുതിര്‍ന്ന അംഗങ്ങള്‍, അശോക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഒരു മണിക്കൂറോളം ഭജനയും കീര്‍ത്തനാലാപനവും നടന്നു.

onam


 
മാവേലിയെ വരവേറ്റുകൊണ്ടാണ് ഓണാഘോഷങ്ങള്‍ തുടങ്ങിയത്. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റു കൊണ്ട് കുരുന്നുകള്‍ ശ്രീകൃഷ്ണ സ്തുതികള്‍ക്കനുസൃതമായി കൃഷ്ണരാധ സങ്കല്പത്തില്‍ ചുവടുകള്‍ വെച്ചു. ശ്രദ്ധ വിവേക് ഉണ്ണിത്താന്‍ ഭരതനാട്യും അവതരിപ്പിച്ചു.
 
മുന്ന് രീതികളിലും ശൈലിയിലുമുള്ള തിരുവാതിരയും ലണ്ടനിലെ  അനുഗ്രഹീത  കലാകാരനായ രാജേഷ് രാമനും,  മകള്‍ ലക്ഷ്മി രാജേഷും ഗാനാര്‍ച്ചനയും നടന്നു.

onam


 
മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ സ്മരണകള്‍ ഉണര്‍ത്തി ക്ഷേത്രകലയായ ഓട്ടന്‍തുള്ളല്‍  വേദിയില്‍ അരങ്ങേറി. പുതുതലമുറക്കു അത്ര പരിചിതമല്ലാത്ത ഓട്ടന്‍തുള്ളല്‍ എന്ന കേരളീയ നൃത്യനാട്യ കലാരൂപം അതിന്റെ ഉപാസകനായ  ഡോ.അജിത് കര്‍ത്ത,  നര്‍മ്മവും ചിന്തകളുമായി  കല്യാണ  സൗഗന്ധികം എന്ന മഹാഭാരത കഥ  വേദിയിലെത്തിച്ചു.  ഇത്തരം കലാരൂപങ്ങള്‍  ഇന്നു നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം  പങ്കുവെച്ചു. തുടര്‍ന്ന് അദ്ദേഹത്തെ  വെസ്റ്റ് ഇംഗ്ലണ്ടിലെ പോലീസ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ കൂടിയായ  കൗണ്‍സിലര്‍ ടോം ആദിത്യ പൊന്നാട അണിയിച്ചു വേദിയില്‍ അനുമോദിച്ചു,
 
ലണ്ടനിലെ  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍  കോ ഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ എ എസ് രാജന്‍  ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ ടോം ആദിത്യയുടെ ഓണസന്ദേശം നല്‍കി. വിഭവങ്ങളാല്‍ സമൃദ്ധമായ  ഓണസദ്യ, നാനാത്വത്തില്‍ ഏകത്വത്തിന്റെ സന്ദേശമാണ് നല്‍കുന്നത് എന്നും  കൗണ്‍സിലര്‍ ടോം ആദിത്യ പറഞ്ഞു. 

ക്രോയ്‌ഡോണ്‍  മുന്‍ മേയര്‍ കൗണ്‍സിലര്‍  മഞ്ജു ഷാഹുല്‍ ഹമീദ് ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ചു.  ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ  ഓരോ പ്രവര്‍ത്തനത്തിനും പൂര്‍ണപിന്തുണ അറിയിക്കുകയും ചെയ്തു.   കൗണ്‍സിലര്‍   മഞ്ജു  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍  മിനിസ്റ്റര്‍ എ.എസ് രാജനെ ഹിന്ദു ഐക്യവേദിക്കു വേണ്ടി പൊന്നാട അണിയിച്ചു ആദരിച്ചു.
 
സത്യം ശിവം സുന്ദരം എന്ന ഭജന്‍വേദിയില്‍ ആലപിച്ചുകൊണ്ട് ലണ്ടനിലെ അറിയപ്പെടുന്ന കലാകാരി  രാജകൃഷ്ണസ്വാമി ഓണാഘോഷത്തെ ധന്യമാക്കി. കണ്ണന്‍ രാമചന്ദ്രനും, ഡയാന അനില്‍കുമാറും  പരിപാടികള്‍ക്ക്  അവതാരകരായി നേതൃത്വം നല്‍കി.   കലാപരിപാടികള്‍ക്ക് ശേഷം ക്ഷേത്രത്തിലെ ദീപാരാധനയും കുട്ടിയുടെ ചോറൂണും,  കര്‍മ്മങ്ങളും നടന്നു. ഹിന്ദുഐക്യവേദിയുടെ അംഗങ്ങള്‍ ചേര്‍ന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി..
 
ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ടി ഹരിദാസിന്റെ ക്ഷണപ്രകാരം ലണ്ടനിലെ  ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഫസ്റ്റ്  സെക്രട്ടറി (കോണ്‍സുലാര്‍) രാമസ്വാമി  ബാലാജി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും, സമൂഹത്തിന്റെ വിവിധ തലത്തില്‍ പ്രവൃത്തിക്കുന്ന നിരവധി പ്രമുഖരും ഓണാഘോഷത്തില്‍ പങ്കെടുത്തു. 
   
ഹിന്ദു ഐക്യവേദിയുടെ മുഴുവന്‍ അംഗങ്ങളുടെയും സഹകരണവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും ഓണാഘോഷത്തിന് വിജയമേകി. 

Venue: West Thornton Communtiy Cetnre, 731-735, London Road, Thornton Heath, Croydon CR7 6AU

ജോസ് കുമ്പിളുവേലില്‍