Obituaryമെയ്ഡ്‌സ്റ്റോണ്‍: തൃശൂര്‍ മായന്നൂര്‍ കുന്നന്‍ചേരി മോഹന്‍ദാസ് (64) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. പതിനഞ്ചു വര്‍ഷത്തോളമായി യുകെയില്‍ താമസിക്കുന്ന മോഹൻദാസിന്റെ കുടുംബം നാട്ടിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഡൊമസ്റ്റിക് സര്‍വീസില്‍ ജോലി ചെയ്തുവരികയായിരുന്നു. 

മലയാളി കൂട്ടായ്മകളിലെ സ്ഥിരസാന്നിധ്യവും മികച്ച സംഘാടകനുമായിരുന്നന്നു മോഹന്‍ദാസ്. സംസ്‌കാരം നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.