മാഞ്ചസ്റ്റര്‍: കോട്ടയം വാകത്താനം മരങ്ങാട്ടു തോമസിന്റെ ഭാര്യ ശോശാമ്മ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ചിങ്ങവനം പ്ലാന്തോട്ടത്തില്‍ കുടുബാംഗമാണ്. മക്കള്‍: ബിനു തോമസ് മരങ്ങാട്ട് (യുകെ), ഡെയ്സി റെജി (അമേരിക്ക, ഡോളി കുപ്ലികാട്ട്  (ഇറ്റലി). മരുമക്കള്‍ റെജി മാടത്തിലേട്ട് (അമേരിക്ക), പരേതനായ മാത്തുക്കുട്ടി  കുപ്ലികാട്ട്, സ്മിത വിനു (യുകെ).

സംസ്‌കാരം അടുത്ത ജൂണ്‍ 2 ന് നടക്കും. മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ക്നാനായ ദേവാലയത്തില്‍ നടക്കുന്ന വിടവാങ്ങല്‍ തിരുക്കര്‍മങ്ങളെ  തുടര്‍ന്ന് സതേണ്‍ സെമിട്രിയിലാണ് സംസ്‌കാരം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുപ്പതു പേര്‍ക്ക് മാത്രമാണ്  ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ കഴിയുക. ആള്‍ട്രിഹാമിലെ മാഞ്ചസ്റ്റര്‍ റോഡിലുള്ള ഫ്യൂണറല്‍ ഹോമിലാണ് ഇതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.

ബുധനാഴ്ച നടക്കുന്ന സംസ്‌കാര ശുശ്രൂഷകളില്‍ ഫാ.സജി എബ്രഹാം കൊച്ചേത്, ഫാ.ജോമോന്‍ പുന്നൂസ്, ഫാ ബിനോയ്, ഫാ.നിതിന്‍ തുടങ്ങിയവര്‍ കാര്‍മ്മികരാകും. പള്ളിയിലെ തിരുക്കര്‍മങ്ങളെ തുടര്‍ന്ന് ഉച്ചക്ക് രണ്ടുമണിയോടെ സതേണ്‍ സെമിട്രിയില്‍ മൃതദേഹം സംസ്‌കരിക്കും.


പൊതുദര്‍ശനം നടക്കുന്ന ചാപ്പലിന്റെ അഡ്രെസ്സ്:
Arthur Gresty Funeral Homes,
305, Manchester Road, Altricham - WA145PH

പള്ളിയുടെ വിലാസം 
St.George Knanaya church
52 Highgate lane,Greenheys, Little hulton, Manchester
M38 9SZ 

സംസ്‌ക്കാരം നടക്കുന്ന സെമിട്രിയുടെ അഡ്രസ്സ്: 
Sothern Cemetery
212 Barlowmoor Road, Manchester,
M21 7GL

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

സജി തോമസ് - 07846038075

വാര്‍ത്തയും ഫോട്ടോയും : സാബു ചുണ്ടക്കാട്ടില്‍