obituaryറോം: ഇറ്റലിയിലെ റോമില്‍ ജോലി ചെയ്തിരുന്ന കണ്ണുര്‍ ഉളിക്കല്‍ മണിപ്പാറ സ്വദേശി തൈപ്പറമ്പില്‍ ജോജോ ജോസഫ് (35) കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നാട്ടില്‍ അന്തരിച്ചു. 

സംസ്‌കാരം ജൂലൈ 30 ന് മണിപ്പാറ സെന്റ്‌മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

സാമൂഹ്യ സംഘടനകളില്‍ എല്ലാവരോടും സ്‌നേഹത്തോടെ സഹകരിച്ച ജോജോയുടെ നിര്യാണത്തില്‍ റോമിലെ വി.പി. ബോയ്‌സ് അനുശോചനം അറിയിച്ചു.

വാര്‍ത്ത അയച്ചത് : ജെജി മാന്നാര്‍