ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി & കലോത്സവം 2020 'ത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ് നടത്തപ്പെടുന്നത്. 2021 ജനുവരി 9, 10 ദിവസങ്ങളില്‍ നടത്തപ്പെടുന്ന മത്സരങ്ങള്‍ക്ക് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ശ്രീനാഥ്, ഗായത്രി വര്‍മ്മ, സുദര്‍ശന്‍ കെ ഹരിതജാലകം, ഹരി നമ്പൂതിരി, ഡോ.സോജി അലക്‌സ് തച്ചങ്കരി, സുനില്‍ ഗാര്‍ഗ്യന്‍, അര്‍പിത് അനൂപ് ഡിസൂസ, ഷിന്റോ ബനഡിക്റ്റ്, ഏഞ്ചല്‍ രശ്മി ഡിസൂസ തുടങ്ങി വിധികര്‍ത്താക്കള്‍.
സബ്ജൂനിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോങ്ങ്, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം - ഇംഗ്ലീഷ്, സിനിമാറ്റിക് ഡാന്‍സ്, എന്നീ മത്സരങ്ങളാണ് ഇത്തവണ നടത്തപ്പെടുന്നത്.
www.nrithanjali.com വെബ്‌സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസായ 5 യൂറോ അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ ഒരുക്കുവാനും, സുഗമമായ നടത്തിപ്പും, മൂല്യനിര്‍ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സില്‍വിയ - 0877739792
സജേഷ് സുദര്‍ശന്‍ - 0833715000