യുകെയിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളില്‍ ഒന്നും അംഗസംഖ്യകൊണ്ട് മുനിരയിലുള്ളതുമായ നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ നേതൃത്വം. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന നോട്ടിങ്ഹാം മലയാളികളില്‍ ആവേശത്തിന്റെ പുത്തനുണര്‍വ് സമ്മാനിച്ചുകൊണ്ട് നോട്ടിങ്ഹാം മലയാളികളുടെ ഐക്യത്തിന്റെ പ്രതീകമായ NMCA പുതിയ ഒരു നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ യുക്മ ടൂറിസം ക്ലബ് ചെയര്‍മാനായ ഡിക്‌സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ 21 അംഗ കമ്മിറ്റി കഴിഞ്ഞയാഴ്ച ചുമതലയേറ്റു. 

സെപ്തംബര് 4നു ചേര്‍ന്ന ജനറല്‍ ബോഡിയില്‍ പ്രസിഡന്റായി ഡിക്സ് ജോര്‍ജിനെയും ജനറല്‍ സെക്രട്ടറി ആയി അഡ്വ. ജോബി പുതുക്കുളങ്ങരയെയും തിരഞ്ഞെടുത്തു. പിന്നീട് ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ ട്രഷറര്‍ ആയി മിഥു ജെയിംസിനെയും, വൈസ് പ്രസിഡന്റായി ദീപ ദാസിനെയും, ജോയിന്റ് സെക്രട്ടറി ആയി ജയകൃഷ്ണന്‍ നായരെയും, ജോയിന്റ് ട്രഷറര്‍ ആയി കുരുവിള തോമസിനെയും തിരഞ്ഞെടുത്തു. 

മറ്റു ഭാരവാഹികളായി ബെന്നി ജോസഫ് - പിആര്‍ഒ, ബിജോയ് വര്ഗീസ് -സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ കണ്‍വീനര്‍, അശ്വിന്‍ ജോസ് - യൂത്ത് കണ്‍വീനര്‍, അനിത മധു - ഡാന്‍സ് കോര്‍ഡിനേറ്റര്‍, ജോമോന്‍ ജോസ് - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, അഭിലാഷ് തോമസ് - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ജോസഫ് മുളങ്കുഴി - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ബേബി കുര്യാക്കോസ് - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ടോംസ് ഡാനിയേല്‍ - ചാരിറ്റി കോര്‍ഡിനേറ്റര്‍, അരുണ്‍ ജോസ് - മാന്‍സ്ഫീല്‍ഡ് ഏരിയ കോര്‍ഡിനേറ്റര്‍, ജിഷ്മോന്‍ മാത്യു - ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍, അജേഷ് ജോണ്‍ - ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍, ബിബിന്‍ ജോസഫ് - ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍, സാവിയോ ജോസ് - എക്‌സ്-ഒഫീഷ്യയോ, റോയ് ജോര്‍ജ് - എക്‌സ്-ഒഫീഷ്യയോ എന്നിവരെയും തിരഞ്ഞെടുത്തു.