വാറിംഗ്ടണ്‍: യുകെയിലെ കലാകായിക സാംസ്‌ക്കാരിക മേഖലകളില്‍ അറിയപ്പെടുന്ന മലയാളി സമൂഹമടങ്ങുന്ന വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷവും പൊതുയോഗവും ആല്‍ഫോര്‍ഡ് ഹാളില്‍ ആഘോഷിച്ചു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ഓണാഘോഷം കുട്ടികളും മുതിര്‍ന്നവരും പുതിയതായി വാറിംഗ്ടണിലെത്തിയ പുതുമുഖങ്ങളും ചേര്‍ന്ന്, വിവിധ കലാപരിപാടികളും മത്സരങ്ങളുമായി ആഘോഷിച്ചു.

ശിങ്കാരിമേളത്തോടെയും താലപ്പൊലിയോടെയും മാവേലിയുടെ എഴുന്നള്ളത്തും മാവേലി നടനവും എല്ലാവര്‍ക്കും കോവിഡിന്റെ പേടിയില്‍ നിന്നും മാറിയ പുത്തനുണര്‍വാണ് സമ്മാനിച്ചത്. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് സുരേഷ് നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി സൈമണ്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ദീപക് ജേക്കബ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡന്റായി ജോര്‍ജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ് റോസീന പ്രിന്‍സ്, സെക്രട്ടറി ജെനു ജോസഫ്, ജോയിന്റ് സെക്രട്ടറി ബിജോയ് മാത്യു,  ട്രഷറര്‍ ഷെയ്‌സ് ജേക്കബ്. പി.ആര്‍.ഒ ഷീജോ വര്‍ഗ്ഗീസ്, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി സിറിയക്ക് ജോണ്‍. & രമ്യ കിരണ്‍. എന്നിവരെയും തിരഞ്ഞെടുത്തു.

തുടര്‍ന്ന് ഓണസദ്യക്കുശേഷം 2 മണിയോടെ കലാസന്ധ്യ ആരംഭിച്ചു. സമാപന സമ്മേളനത്തില്‍ ജി.സി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അന്ന പ്രിന്‍സ് ജെയിംസിനെ സമൂഹം പുരസ്‌കാരം നല്‍കി അഭിനന്ദിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ വൈസ് പ്രസിഡന്റ് എബി ദീപയുടെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ അവസാനിച്ചു.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്‌