ഹാംപ്‌ഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്പള്ളിയുടെ അഞ്ചാമത്തെ പൊതുയോഗം ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി എല്‍ദോസ് കൗങ്ങുംപിള്ളില്‍ അച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഈ യോഗത്തില്‍ വെച്ച് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ആയി എല്‍ദോസ് കൗങ്ങുംപിള്ളില്‍ അച്ചനെയും സെക്രട്ടറി ആയി പീറ്റര്‍ പോള്‍ മാപ്പാനാലിലിനേയും വൈസ് പ്രസിഡന്റ് ആയിഷാജി ജേക്കബിനേയും ട്രസ്റ്റിയായി ജോബിന്‍ ജോര്‍ജിനെയും തിരഞ്ഞെടുത്തു. ഇവരോടൊപ്പം കമ്മിറ്റിഅംഗങ്ങളായി ഷാജി ഏലിയാസ്, ലിജു ജേക്കബ് മറ്റത്തില്‍, ബിനു കുര്യാക്കോസ്, ജിതിന്‍ ജോയി, പ്രസൂംഫിലിപ്പ് എന്നിവരെയും വനിതാ പ്രതിനിധികളായി ലീലാ ബേബി, ഡാര്‍ലിമോള്‍ ജോര്‍ജ് എന്നിവരെയും കമ്മിറ്റി അംഗങ്ങളില്‍നിന്നും പള്ളി പ്രതിപുരുഷന്മാരായി ബിനു കുര്യാക്കോസ്, ഷാജി ഏലിയാസ് എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍