വിയന്ന: ഓസ്ട്രിയയിലെ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2018 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മാസം നടന്ന ജനറല്‍ ബോഡിയില്‍ എബി കൊച്ചുപറമ്പില്‍ (പ്രസിഡന്റ്), മജോള്‍ ചിറ്റേട്ട് (വൈസ് പ്രസിഡന്റ്), അലക്സ് വിലങ്ങാട്ടുശ്ശേരില്‍ (ജനറല്‍ സെക്രട്ടറി), ലില്ലി മാക്കില്‍ (ജോയിന്റ് സെക്രട്ടറി/പി.ആര്‍.ഒ), അലക്സ് വരിക്കമാന്‍തൊട്ടിയില്‍ (ട്രെഷറര്‍) എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു.

ഡി.കെ.സി.സി പ്രതിനിധിയായി എബ്രഹാം കുരുട്ടുപറമ്പിലും, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായി വില്‍സണ്‍ പോളയ്ക്കലും, എബി കുരുട്ടുപറമ്പിലും, ജോമോന്‍ പണിക്കപ്പറമ്പില്‍, പയസ് കടുന്തനാംകുഴിയില്‍, അലക്സ് പള്ളിപ്പുറത്ത് (മൂവരും സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍മാര്‍), നൈസി കണ്ണമ്പാടം, മിനി വിളങ്ങാട്ടുശ്ശേരില്‍, ദീപ പള്ളിപ്പുറത്ത്, മോളികുട്ടി പടിഞ്ഞാറേക്കാലയില്‍ (വിമന്‍സ് ഫോറം) എന്നിവരെയും തിരഞ്ഞെടുത്തു.

യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായി മനോജ് പടിഞ്ഞാറേക്കാലയില്‍, ശരത് കൊച്ചുപറമ്പില്‍, മീനു മാക്കില്‍, റോസ്‌മേരി വിളങ്ങാട്ടുശ്ശേരില്‍, കുട്ടികള്‍ക്ക് വേണ്ടി നൈസി കണ്ണമ്പാടം, കുഞ്ഞുമോള്‍ വരിക്കമാന്‍തൊട്ടിയില്‍ എന്നിവരും, നിമ്മി കൊച്ചുപറമ്പില്‍, മേഴ്‌സി പോളയ്ക്കല്‍, കുഞ്ഞുമോള്‍ വരിക്കമാന്‍തൊട്ടിയില്‍ എന്നിവരെ സ്വീകരണ കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുത്തു.

ജിബു ചിറ്റേട്ട്, പിയുഷ് കണ്ണമ്പാടം, തോമസ് മാക്കില്‍, മാത്യു പടിഞ്ഞാറേക്കാലയില്‍, തങ്കമ്മ കോയിത്തറ, സലോമി കുരുട്ടുപറമ്പില്‍, നിഷ പണിക്കപ്പറമ്പില്‍, ജോസ് & മേരി വട്ടപ്പറമ്പില്‍, സജി & ലിസി തച്ചേട്ട്, സ്മിത കടുന്തനാംകുഴിയില്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളും, ജിമ്മി കോയിത്തറ, എബ്രഹാം കുരുട്ടുപറമ്പില്‍ എന്നിവര്‍ ഉപദേശക സമിതിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ്ജ് വടക്കുംചേരിയില്‍ എക്സ് ഓഫീഷ്യോയായി തുടരും.

വാര്‍ത്ത അയച്ചത് : ജോബി ആന്റണി