മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിന്‍ റണ്‍ ക്ലബ്ബ് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്‌പോര്‍ട്‌സ് പ്രേമികളായ കുട്ടികളും മുതിര്‍ന്നവരുമായ നിരവധിപ്ര്# പങ്കെടുത്തു.

'Health is welth' എന്ന പോളിസിയുമായി തുടങ്ങി വച്ച പ്രസ്തുത ക്ലബ്ബിന്റെ കോഡിനേറ്റര്‍മാര്‍ ആന്‍സന്‍ സ്റ്റീഫന്‍, രാജു തോമസ്, ലിന്‍ഡാ പ്രതീഷ്  തുടങ്ങിയവരായിരിക്കും. ക്ലബ്ബിനോടനുബന്ധിച്ച് ട്രയിനിംഗ് ക്യാമ്പ്, മത്സരങ്ങള്‍ തുടങ്ങിയവ നടത്തുന്നതാണ്. എം.കെ.സി.എയുടെ പുതിയ സംരംഭത്തിന് സഹകരിച്ച എല്ലാ കുടുംബാംഗങ്ങള്‍ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത് : അലക്‌സ് വര്‍ഗീസ്‌