റോം: റോമന്‍ കോര്‍പ്പറേഷനും 14 മുനിസിപ്പാലിറ്റികളും പിടിച്ചെടുത്ത ഇറ്റാലിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉജ്വലവിജയത്തിനു പിന്നില്‍ മലയാളിയായ സിബി കുമാരമംഗലം. പാര്‍ട്ടി റോം ഘടകത്തിന്റെ പ്രസിഡന്റായ സിബി പദവിയിലെത്തുമ്പോള്‍ റോമന്‍ കോര്‍പ്പറേഷനും 15 മുനിസിപ്പാലിറ്റികളില്‍ പതിനാലും 5 സ്റ്റാര്‍ മൂവേമെന്റ് (5 േെലഹഹല )എന്ന പാര്‍ട്ടിയുടെ കരങ്ങളില്‍ ആയിരുന്നു. 

അത്യന്തം പരീക്ഷണങ്ങള്‍ നിറഞ്ഞ കാലത്ത് കൃത്യമായ ആസൂത്രണത്തിലൂടെ പാര്‍ട്ടിയെ മുന്നോട്ടു നയിക്കുകയായിരുന്നു സിബി. ഇതില്‍ മലാളിയായ തെരേസ പുത്തൂരിന്റെ വിജയവും എടുത്തുപറയേണ്ടതാണ്. റോമില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മികച്ച വിജയം നേടിക്കൊടുത്ത സിബിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ വലിയ ഉത്തരവാദിത്തം നല്‍കാനാണു സാധ്യത. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് സിബി കുമാരമംഗലം.

വാര്‍ത്തയും ഫോട്ടോയും :  മാര്‍ട്ടിന്‍ തോമസ്