കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ പ്രവാസി മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി യോഗത്തില്‍ 2017- 2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബിനു തോമസ് പ്രസിഡന്റ്,  മനോജ് കരിപ്പുറം വൈസ്പ്രസിഡന്റ്, സാജന്‍ ചെറിയാന്‍ സെക്രട്ടറി, ജിനേഷ് ജയിംസ് ജോയിന്റ് സെക്രട്ടറി, റോയ് കൊച്ചാക്കന്‍ ട്രഷറര്‍  എന്നിവരെ യോഗം തിരഞ്ഞെടുത്തു. 

എക്‌സിക്യൂട്ടീവ് മെംബര്‍മാരായി എബി, അനീഷ്, അശ്വിന്‍, ജോര്‍ജ്, ജിബി, ജെയ്‌സ്, ജിജോ, മനോജ്, റോജോ, സന്‍ജിത്ത്, സഡോഷ്, സുരേഷ്, വില്‍സണ്‍, രാജന്‍, അജേഷ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് സന്‍ജിത്ത് ജോണ്‍ അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍  സെക്രട്ടറി അനീഷ് വാര്‍ഷിക റിപ്പോര്‍ട്ട് വായിക്കുകയും കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

മികച്ച പ്രകടനത്തിലുടെ കാലാവധി പൂര്‍ത്തിയാക്കിയ ഭാരവാഹികള്‍ക്ക് നിയുക്ത പ്രസിഡന്റ്  ബിനു തോമസ്  നന്ദി അറിയിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ മറുപടി പ്രസംഗംത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി മുന്‍ പ്രസിഡന്റ് സന്‍ജിത്ത് ജോണ്‍ അറിയിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ ക്രിസ്മസ്, ന്യൂഇയര്‍ പ്രോഗ്രാം ജനുവരി 6 ന് ആഘോഷിക്കാന്‍ തിരുമാനിച്ചു.
കോര്‍ക്ക് പ്രവാസി അസോസിയേഷന്റെ എല്ലാഅംഗങ്ങളും ഒറ്റക്കെട്ടായി സംഘടനയെ  മുന്നോട്ട്  നയിക്കണമെന്ന്  ഉദ്‌ബോധിപ്പിച്ചു കൊണ്ട് പൊതുയോഗം അവസാനിച്ചു. 

വാര്‍ത്ത അയച്ചത് : അജേഷ് ജോണ്‍