ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (എം.സി.വൈ.എം) ആഭിമുഖ്യത്തില്‍ പ്രത്യേക യൂത്ത് കോണ്‍ഫറന്‍സ് ലണ്ടനില്‍ നവംബര്‍ 11 ന് സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഡെഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയമാണ് കോണ്‍ഫറന്‍സിന് വേദിയാവുക. 'ക്രിസ്തു  കേന്ദ്രീകൃത യുവജനസഭ' എന്ന വിഷയമാണ് പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും വിഷയമാക്കുക. 

ശനിയാഴ്ച രാവിലെ  10 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ നാല് മണിക്ക് വി. കുര്‍ബാനയോടെ പൂര്‍ത്തിയാകും. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുക, സഭയോടും സമൂഹത്തോടും യുവജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മലങ്കര കത്തോലിക്കാ സഭയുടെ  യുവജന പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്.  എം.സി.വൈ.എം  പ്രവര്‍ത്തനങ്ങളെ  ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി ക്രമീകരിക്കുന്ന കോണ്‍ഫന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  വിവിധ സെഷന്‍ ക്ലാസ്സുകള്‍ക്ക് ഫാ.തോമസ് 
മടുക്കംമൂട്ടില്‍,  ഫാ.രഞ്ജിത്ത് മീത്തിറമ്പില്‍, ജിറ്റോ,  കെവിന്‍ തോമസ്, ഷിജു, ജെറി കുഞ്ഞുമോന്‍, എന്നിവര്‍ നേതൃത്വം നല്‍കും.

വാര്‍ത്ത അയച്ചത് : അലക്‌സ് വര്‍ഗീസ്‌