ലീഡ്സില്‍ മലയാളികളുടെ മനം നിറച്ച് ലിമ കലാവിരുന്ന്. മലയാളികള്‍ ഏറെകാലമായി കാത്തിരുന്ന ലിമ (ലീഡ്സ് മലയാളി അസോസിയേഷന്‍) കലാവിരുന്ന് ആംഗ്ലേഴ്സ് ക്ലബില്‍ പൂര്‍വാധികം ഭംഗിയോടെ നടത്തപ്പെട്ടു. പുതിയ മലയാളികള്‍ക്ക് പരിചയപ്പെടാനും കൂട്ടായ്മ ശക്തിപ്പെടുത്താനുമുള്ള വേദിയില്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ നിലവിളക്ക് തെളിച്ച് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

കോവിഡ് മഹാമാരിയില്‍ തളര്‍ന്നു പോയ കുടുംബങ്ങളെ സ്മരിച്ചു കൊണ്ട് ആരംഭിച്ച കലാവിരുന്ന് മനോഹരമായ കലാപരിപാടികള്‍ കൊണ്ട് കാണികളെ കയ്യിലെടുത്തു, അസോസിയേഷനിലെ തന്നെ പ്രഗത്ഭരായവര്‍ ക്ലാസിക്, സിനിമാറ്റിക്ക്, ഫ്യൂഷന്‍ ഡാന്‍സ്, സോങ്സ്, കഥാപ്രസംഗം, എന്നീ പരിപാടികള്‍ അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത നാടകം 'അമ്മയ്‌ക്കൊരു താരാട്ട് 'കാണികള്‍ കരഘോഷത്തോടെ വരവേറ്റു. അഭിനേതാക്കള്‍ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.

എല്ലാവരും ഡിജേ ഡാന്‍സില്‍ പങ്കെടുക്കുകയും അഞ്ചു മണിയോടെ ചടങ്ങുകള്‍ അവസാനിക്കുകയും ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്‌