കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവേശകരമായ അവസാനത്തിലേക്കെത്തുമ്പോള്‍ ഇടതു മുന്നണിയുടെ പ്രവാസഘടകമായ എല്‍ഡിഎഫ് യുകെ & അയര്‍ലന്‍ഡ് വ്യത്യസ്തമായ ഒരു പരിപാടി അവതരിപ്പിക്കുന്നു. ഏപ്രില്‍ 4 ഞായറാഴ്ച 3 മണിക്ക് ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പ്രവാസിസംഘടനാപ്രതിനിധികളെ പങ്കെടുപ്പിച്ച് ഒരു പ്രവാസി കൂട്ടായ്മയാണ് ഒരുക്കുന്നത്.  കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഇനി വരുന്ന സര്‍ക്കാരിനുള്ള പ്രതീക്ഷകളും യോഗത്തില്‍ പങ്കെടുക്കുന്നവര്‍ പങ്കുവെക്കും.

കേരള പ്രവാസി സംഘത്തിന്റെ സെക്രട്ടറി കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്ന യോഗത്തെ തിരുര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും ലോകകേരളസഭാംഗവുമായ ഗഫൂര്‍ പി ലില്ലീസ് അഭിവാദ്യം ചെയ്യും. തുടര്‍ന്ന് പ്രവാസലോകത്തുനിന്നു  പിഎം ജാബിര്‍, ഒ.വി.മുസ്തഫ, കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, അനുപമ വെങ്കിടേഷ്, ഗിരികൃഷ്ണന്‍ രാധമ്മ, അനൂപ് പള്ളിക്കര, രവി ഭാസ്‌കരന്‍, റെജില്‍ പൂക്കുത്ത്, നന്ദിനി മോഹന്‍, അഡ്വ.സുഭാഷ് ചന്ദ്രന്‍, റഫീഖ് റാവുത്തര്‍ എന്നിവര്‍ സംസാരിക്കും.

ഓണ്‍ലൈന്‍ ആയി സൂം മീറ്റിംഗ് പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് ഫേസ്ബുക്ക് പേജില്‍ (www.facebook.com/cpimaic/live ) തത്സമയം വീക്ഷിക്കാവുന്നതാണ്.

zoom meeting details
Meeting id: 898 6715 1613
Password: : LDF2021