മലയാളത്തിലെ പ്രമുഖരായ സാംസ്‌കാരിക നായകരെ അണിനിരത്തി എല്‍ഡിഎഫ് യുകെ & അയര്‍ലന്‍ഡ് മാര്‍ച്ച് 7 ഞായര്‍ വൈകീട്ട് 3 മണിക്ക് സാംസ്‌കാരിക സംവാദം സംഘടിപ്പിക്കുന്നു. എന്തുകൊണ്ട് കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണം ആവശ്യമാണ് എന്ന് പ്രമുഖ സാഹിത്യകാരന്മാരായ സക്കറിയ, സച്ചിദാനന്ദന്‍, സുനില്‍ പി ഇളയിടം എന്നിവര്‍ പ്രവാസികളുമായുള്ള സംവാദത്തില്‍ വിശദീകരിക്കും. ഉറപ്പാണ് LDF എന്ന ഇടതുമുന്നണി പ്രചാരണ മുദ്രാവാക്യത്തിന്റെ പ്രസക്തി സംവാദവിഷയമാവും. 

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേല്‍നോട്ടത്തില്‍ സിപിഐഎം യുകെ & അയര്‍ലന്‍ഡ് ഘടകമായ AIC, കേരളാ കോണ്‍ഗ്രസ്സ് (എം) പ്രവാസി സംഘടനയായ പ്രവാസി കേരള കോണ്‍ഗ്രസ്സ്, മറ്റു ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടകകഷികള്‍ എന്നിവര്‍ ചേര്‍ന്നാണ് എല്‍ഡിഎഫ് യുകെ & അയര്‍ലന്‍ഡ് രൂപീകരിച്ചത്.
 
സിപിഐഎം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കേരളാകോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്ത പൊതുയോഗത്തിലാണ് യുകെയിലെയും അയര്‍ലന്‍ഡിലെയും ഇടതുമുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

ധനമന്ത്രി തോമസ് ഐസക്ക്, തോമസ് ചാഴികാടന്‍ എം.പി തുടങ്ങി പ്രമുഖരായ നേതാക്കളുമായി പ്രവാസികള്‍ക്ക് സംവദിക്കാനുള്ള വേദി കഴിഞ്ഞ ആഴ്ച ഒരുക്കിയിരുന്നു. തുടര്‍ന്നും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇടതുമുന്നണി പ്രചാരണത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, രശ്മിത രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വനിതാ സമ്മേളനം, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ വരുന്ന ആഴ്ചകളില്‍ നടത്തുന്നുണ്ട്.

Zoom മീറ്റിങ് പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ ആയി നടക്കുന്ന മീറ്റിങ് AIC ഫേസ്ബുക്ക് പേജില്‍ ലൈവായി വീക്ഷിക്കാവുന്നതാണ്.