കെന്റ്: രാമായണ മാസാചരണത്തിനൊരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രം. ജൂലായ് 17 മുതല്‍ ആഗസ്ത് 17 വരെ ബഹുഭാഷാ രാമായണ പാരായണ മഹോത്സവം ക്ഷേത്രത്തില്‍ നടക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് പാരായണം. ക്ഷേത്രത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ വഴി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ തല്‍സമയം കാണാം.