ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി & കലോത്സവം 2020' ത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ജോസഫ് ചെറിയാന്‍ ജൂനിയര്‍ വിഭാഗത്തില്‍ ബ്രയാന സൂസന്‍ ബിനു, ഗ്ലെന്‍ ജോര്‍ജ്ജ് ജിജോ എന്നിവര്‍ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് ജേതാക്കളായി. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ് നടത്തിയത്. മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാടായിരുന്നു. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ശ്രീനാഥ്, ഗായത്രി വര്‍മ്മ, സുദര്‍ശന്‍ കെ ഹരിതജാലകം, ഹരി നമ്പൂതിരി, ഡോ.സോജി അലക്‌സ് തച്ചങ്കരി, ഗണപതി രാമന്‍ നാഗരാജന്‍, അര്‍പിത് അനൂപ് ഡിസൂസ, ഷിന്റോ ബനഡിക്റ്റ്, ഏഞ്ചല്‍ രശ്മി ഡിസൂസ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കള്‍ ആയിരുന്നു.
സബ്ജൂനിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോങ്ങ്, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം ഇംഗ്ലീഷ്, സിനിമാറ്റിക് ഡാന്‍സ്, എന്നീ മത്സരങ്ങള്‍ക്ക് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. യൂറോപ്പില്‍ വളരുന്ന മലയാളി കുട്ടികളുടെ അക്ഷര ശുദ്ധി കവിതാ പാരായണം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സര വിധികര്‍ത്താക്കളുടെ പ്രശംസ പിടിച്ചു പറ്റി. ആന്‍എബ്രോഡ് സ്റ്റഡി ഇന്‍ അയര്‍ലന്‍ഡ്, ഇന്‍ഗ്രേഡിയന്റ്‌സ് ഏഷ്യന്‍ മാര്‍ക്കറ്റ്, എലൈറ്റ് ഫുഡ്‌സ്, നിള ഫുഡ്‌സ്, ചിത്രം ടിവി അയര്‍ലന്‍ഡ് എന്നിവര്‍ 'നൃത്താഞ്ജലി & കലോത്സവം 2020' ന്റെ സ്‌പോണ്‍സര്‍മാരായിരുന്നു.