ഡിട്രോയിറ്റ്: ലോക മോട്ടോര്‍ നഗരി എന്നറിയപ്പെടുന്ന ഡിട്രോയിറ്റില്‍ ക്രിക്കറ്റിന്റെ ആവേശത്തിരയിളക്കത്തിന് തിരി കൊളുത്തിക്കൊണ്ട് മൂന്നാമത് കൈരളി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലായ് 14, 15 തീയതികളില്‍ നടത്തപ്പെടും. മക്കൊമ്പ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഡിട്രോയിറ്റിലെ വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള പതിനഞ്ചോളം ടീമുകള്‍ ഈ മത്സരങ്ങളില്‍ മാറ്റുരക്കും. 5000 ഡോളറിന്റെ വരെ ക്യാഷ് പ്രൈസാണ് ഒന്നും രണ്ടും സ്ഥാനത്ത് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് 30 ആണ്. ക്രിക്കറ്റിലെ അത്യാധുനിക നിലവാരമുള്ള ആസ്ട്രോ ടര്‍ഫ് പിച്ചിലാണ് വിപുലമായ ക്രമീകരണങ്ങളോടെ കൈരളി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ കൈരളി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാസ്റ്റേഴ്സ് ഒന്റേറിയോ ചാമ്പ്യന്‍മാരായി. സിന്‍സിനാറ്റിയില്‍ നിന്നുള്ള കൈരളി ക്യാറ്റ്സ് ടീം റണ്ണര്‍അപ്പായി. ഈ ടൂര്‍ണമെന്റ് നടക്കുന്ന വേദികളോട് ചേര്‍ന്ന് വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, ഭക്ഷണശാലകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതാണ്. അമേരിക്കയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റാണിത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ബിജോയ് തോമസ് - 248-761-9979
അനില്‍ സാം - 586-601-4075

വാര്‍ത്ത അയച്ചത് : അലന്‍ ചെന്നിത്തല