കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നടത്തി വരുന്ന ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് ആവേശംപകര്‍ന്ന് നാലാം വാരത്തിലേയ്ക്ക് കടക്കുന്നു. ദൂരദര്‍ശനിലെ ഗ്രേഡ് ആര്‍ട്ടിസ്റ്റുകളായ രഞ്ജിനി നായരും കൃഷ്ണപ്രിയ നായരും ചേര്‍ന്ന് വരുന്ന ഞായറാഴ്ച്ച ഒരുക്കാന്‍ പോകുന്നത് മോഹിനിയാട്ടത്തിന്റെയും കുച്ചിപ്പുടിയുടേയും മാസ്മരിക നൃത്തവിരുന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തനര്‍ത്തകര്‍ 'വീ ഷാല്‍ ഓവര്‍കം' ഫേസ്ബുക് പേജിലൂടെ ലൈവ് നൃത്തം അവതരിപ്പിച്ചു വരുന്നതിലെ പ്രൊഫഷണല്‍ സെഗ്‌മെന്റിലാണ് ഇരുവരും ഒത്തുചേരുന്നത്. പ്രശസ്ത ചലചിത്ര താരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം നിര്‍വ്വഹിച്ച ഈ അന്താരാഷ്ട്ര നൃത്തോത്സവത്തില്‍ ഇതിനോടകം നൃത്തംഅവതരിപ്പിച്ചത് പ്രമുഖ നര്‍ത്തകരായ ജയപ്രഭ മേനോന്‍ (ഡല്‍ഹി), ഗായത്രി ചന്ദ്രശേഖര്‍ (ബെംഗളൂരൂ), സന്ധ്യമനോജ് (മലേഷ്യ) എന്നിവരാണ്. ആദ്യമായിട്ടാണ് പ്രൊഫഷണല്‍ സെഗ്‌മെന്റില്‍ രണ്ട് വ്യത്യസ്തനൃത്തവിഭാഗങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്.
വിവിധ വിഭാഗങ്ങളിലായാണ് ഈ രാജ്യാന്തര നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗമായ പ്രൊഫഷണല്‍ സെഗ്മന്റില്‍ ലോകത്തിലെ അറിയപ്പെടുന്ന പരിചയ സമ്പന്നരായ നര്‍ത്തകരുടെ പെര്‍ഫോമന്‍സും പ്രേക്ഷകരുമായുള്ള സംവാദവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
രണ്ടാമത്തെ സെഗ്മെന്റായ ബ്‌ളൂമിംഗ് ടാലെന്റ്സില്‍ വളര്‍ന്നു വരുന്ന നര്‍ത്തകരുടെ പെര്‍ഫോമന്‍സാണ്. ടോപ്ടാലെന്റ്‌സ് സെഗ്മെന്റില്‍ കഴിവുറ്റ നര്‍ത്തകരുടെ നൃത്ത പ്രകടനമാണ്.
ഇന്റര്‍നാഷണല്‍ സെഗ്മെന്റില്‍ലോകത്തിലെ വിവിധ തരത്തിലുള്ള നൃത്ത രൂപങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍പരിചയപ്പെടുത്തുന്നു.
വൈറല്‍വിഭാഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ നൃത്ത വിഡിയോകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
ഈ ആഴ്ചത്തെ നൃത്തോത്സവത്തില്‍ ടോപ്പ് ടാലെന്റ്‌സ് ബോളിവുഡ് വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ ഡാന്‍സ് ഗ്രൂപ്പും അക്കാദമിയുമായ ജെഎസ് ഡാന്‍സ് കമ്പനി കോഴിക്കോട് അവതരിപ്പിക്കുന്ന ബോളിവുഡ് സിനിമാറ്റിക് നൃത്തങ്ങളും. ബ്ലൂമിങ് ടാലെന്റ്‌സ് വിഭാഗത്തില്‍ ലണ്ടനില്‍ നിന്നുള്ള കുഞ്ഞു നര്‍ത്തകനായ തേജസ്സ് ബൈജുവിന്റെ സോളോ പെര്‍ഫോമന്‍സുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് യുകെ സമയം മൂന്നു മണി(ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍കം' ഫേസ്ബുക് പേജില്‍ ലൈവ് ലഭ്യമാകും. യു.കെയിലെ കലാസാംസ്‌കാരികരംഗത്തെ നിറസാന്നിധ്യമായ ദീപ നായരാണ് പരിപാടി അവതരിപ്പിക്കുന്നത്.
കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ എസ് പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്‌സണ്‍ ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ റെയ്മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യാ നായര്‍ തുടങ്ങിയവരടങ്ങിയകലാഭവന്‍ ലണ്ടന്‍ സംഘമാണ് ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നല്‍കുന്നത്. യുകെയിലെ പ്രമുഖഎഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്‌സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്, മേരാകീ ബൊട്ടീക്, പാലാ, രാജു പൂക്കോട്ടില്, ഷീജാസ് ഐടി മാള്‍ കൊച്ചി എന്നിവരാണ് സ്‌പോണ്‍സേഴ്‌സ്.
വാര്‍ത്തയും ഫോട്ടോയും : സാജു അഗസ്റ്റിന്‍