ഡാര്‍ലിംഗ്ട്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, പ്രസ്റ്റണ്‍ റീജിയന്‍ വുമണ്‍സ് ഫോറത്തിന്റെ ഉദ്ഘാടനം രൂപത ബിഷപ്പ് മാര്‍ ജോസഫ്  സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ഡാര്‍ലിഗ്ട്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന റീജിയന്‍ സമ്മേളനത്തില്‍, വിമന്‍സ് ഫോറം രൂപത ഡയറക്ടര്‍ സിസ്റ്റര്‍ മേരി ആന്‍ സിഎംസിയുടെ സാന്നിധ്യത്തില്‍ നടന്ന ആദ്യ റീജിയന്‍ തിരഞ്ഞെടുപ്പില്‍, റീജിയന്‍ ചാപ്ലയിന്‍ ഫാ.സജി തോട്ടത്തില്‍ മേല്‍നോട്ടം വഹിച്ചു. ഇനി വരുന്ന നാളുകളില്‍ വുമണ്‍സ് ഫോറം നടത്താന്‍ പോകുന്ന പ്രവര്‍ത്തനരൂപ രേഖ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിശുദ്ധ കുര്‍ബാനയോടെ അവസാനിച്ച പരിപാടികള്‍ക്ക് ഡാര്‍ലിംഗ്ട്ടന്‍ സീറോ മലബാര്‍ പാരിഷ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.

ഭാരവാഹികള്‍: പ്രസിഡന്റ് : ജോളി മാത്യു (നോര്‍ത്തല്ലേര്‍ട്ടന്‍), വൈസ് പ്രസിഡന്റ് : രജി സെബാസ്റ്റ്യന്‍ (പ്രസ്റ്റണ്‍), സെക്രട്ടറി: ലിസ്സി സിബി (സന്ദര്‍ലാന്റ്), ജോ.സെക്രട്ടറി: ബീന ജോസ് (ഡാര്‍ലിംഗ്ട്ടന്‍), ട്രഷറര്‍ : സിനി ജേക്കബ് (ലീഡ്‌സ്).

വാര്‍ത്ത അയച്ചത് : മാത്യു ജോസഫ്‌