ജര്‍മനിയിലേക്ക് തൊഴില്‍തേടി വരുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാഷാ പഠനത്തിനായി ഓണ്‍ലൈന്‍ സൗകര്യമൊരുക്കുന്നു. ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരായ മലയാളി ദമ്പതികളുടെ മകനും എഞ്ചിനീയറിങ് ബിരുദധാരിയായ ജെഫ് ജോണ്‍ ജര്‍മന്‍ ആണ് ഇത്തരമൊരു സൗകര്യമൊരുക്കുന്നത്.
ജോലിയ്ക്കായോ പഠനാവശ്യത്തിനായോ ജര്‍മനിയില്‍ എത്തുന്നതിനുമുമ്പ് ഭാഷ അനായാസേന കൈകാര്യം ചെയ്യാനായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.