ബെര്‍ലിന്‍: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ബെര്‍ലിനില്‍ ആഘോഷിച്ചു. ബെര്‍ലിനിലെ പ്രസിദ്ധമായ നിക്കോളായി പള്ളിയുടെ പരിസരത്ത്, ജര്‍മനിയെ രണ്ടായി തിരിച്ചിരുന്ന ജര്‍മന്‍ മതിലിന് സമീപത്തെ കെട്ടിടത്തില്‍ ഗാന്ധിജയുടെ പടം വലിപ്പത്തില്‍ വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു. ജര്‍മന്‍ ഏകീകരണത്തിന്റെ സ്മാരക മതിലില്‍, ഇന്ത്യയുടെ സ്വാതന്ത്യത്തിനായി രക്തചൊരിച്ചില്‍ ഇല്ലാതെ സമരം നടത്തിയ സേനാനിക്ക് ബെര്‍ലിന്‍ ജനത ആദരാജ്ഞലി അര്‍പ്പിച്ചു.
വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍